ടൂ​റി​സം വി​ക​സ​നം: കു​രു​ത്തി​ച്ചാ​ൽ സ​ന്ദ​ർ​ശി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ
Friday, September 27, 2024 6:59 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​രു​ത്തി​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ടം ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്. ചി​ത്ര സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

സൈ​ല​ന്‍റ് വാ​ലി പാ​ത്ര​ക്ക​ട​വി​നു​താ​ഴെ കു​ന്തി​പ്പു​ഴ കു​രു​ത്തി​ച്ചാ​ലി​ന്‍റെ ടൂ​റി​സം​സാ​ധ്യ​ത​യാ​ണ് ജി​ല്ലാ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​രു​ത്തി​ച്ച​ൽ ടൂ​റി​സം കേ​ന്ദ്ര​മാ​യി വ​രു​ന്ന​തോ​ടു​കൂ​ടി താ​ലൂ​ക്കി​ലെ ത​ന്നെ ഒ​രു പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്നും സ​ർ​ക്കാ​റി​ന് വ​ലി​യ വ​രു​മാ​ന​മാ​യി മാ​റു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു.


ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡി. ​അ​മൃ​ത​വ​ല്ലി, ദൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ എ​സ്. ശ്രീ​ജി​ത്ത്, ടി​ഡി​ഒ എം. ​ഷ​മീ​ന, പി​എ​ഒ പി. ​സി​ന്ധു​ദേ​വി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ പി.​എം. ആ ​സ്മാ​ബി, വി.​ജെ. ബീ​ന, മ​ണ്ണാ​ർ​ക്കാ​ട് റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ൻ. സു​ബെ​ർ, സെ​ക്്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പു​രു​ഷോ​ത്ത​മ​ൻ, മ​ണ്ണാ​ർ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​എ​സ്. രാ​ജേ​ഷ് , വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ബേ​ബി മാ​ത്യു, തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.