കോവിഡ് ബാധിതന് ഇൻഷ്വറൻസ് തുക നൽകാൻ ഉത്തരവ്
Saturday, September 28, 2024 6:38 AM IST
കോയ​മ്പ​ത്തൂ​ർ: ഉ​പ​ഭോ​ക്തൃ ത​ർ​ക്കപ​രി​ഹാ​ര ക​മ്മീ​ഷ​ൻ കോ​വി​ഡ് -19 ചി​കി​ത്സ​യ്ക്ക് അ​ധി​കതു​ക ന​ൽ​കാ​ൻ ഇ​ൻ​ഷ്വറ​ൻ​സ് ക​മ്പ​നി​യോ​ട് ഉ​ത്ത​ര​വി​ട്ടു. കു​നി​യ​മു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ന​ട​രാ​ജ​ന് (60) 2020ൽ ​കോ​വി​ഡ്-19 ബാ​ധി​ച്ചു. തു​ട​ർ​ന്ന് സു​ന്ദ​ര​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷ്വറ​ൻ​സ് ക​മ്പ​നി​യി​ൽ മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വറ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന ന​ട​രാ​ജ​ൻ 2.87 ല​ക്ഷം രൂ​പ ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ തി​രി​കെ ല​ഭി​ക്കാ​ൻ അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ക​മ്പ​നി 1.25 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്.​


ഇ​തി​ൽ അ​തൃ​പ്ത​നാ​യ ന​ട​രാ​ജ​ൻ ബാ​ക്കി തു​ക​യും ന​ഷ്ട​പ​രി​ഹാ​ര​വും ആ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മ്മീഷ​നി​ൽ കേ​സ് ന​ൽ​കി. കേ​സ് പ​രി​ഗ​ണി​ച്ച ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ത​ങ്ക​വേ​ലും അം​ഗ​ങ്ങ​ളും ഹ​ർജി​ക്കാ​ര​ന് ന​ൽ​കാ​നു​ള്ള കു​ടി​ശിക തു​ക​യി​ൽ നി​ന്ന് 77,000 രൂ​പ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടു. കൂ​ടാ​തെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 7,000 രൂ​പ​യും കേ​സ് ചെ​ല​വാ​യി 5,000 രൂ​പ​യും ന​ൽ​കാ​നും നി​ർ​ദേശി​ച്ചു.