മീ​ന്‍​വ​ല്ലം ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി: ലാ​ഭ​വി​ഹി​ത​മാ​യി ല​ഭി​ച്ച​തു 38.28 ല​ക്ഷം
Saturday, September 28, 2024 6:38 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള​ള പാ​ല​ക്കാ​ട് സ്‌​മോ​ള്‍​ഹൈ​ഡ്രോ ക​മ്പ​നി ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ ഇ​രു​പ​ത്തി​യാ​റാ​മ​തു വാ​ർ​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ ക​മ്പ​നി​യു​ടെ 2023- 24 വ​ര്‍​ഷ​ത്തെ ലാ​ഭ​വി​ഹി​ത​മാ​യ 3828176 രൂ​പ ക​മ്പ​നി​യു​ടെ ഷെ​യ​ര്‍ ഹോ​ള്‍​ഡേ​ഴ്‌​സാ​യ 17 ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും എ​ട്ടു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നും ല​ഭ്യ​മാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ക​മ്പ​നി​യു​ടെ ചെ​യ​ര്‍​പേ​ഴ്‌​സ​ണും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ടറു​മാ​യ കെ. ​ബി​നു​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് മെ​ഗാ​വാ​ട്ട് മീ​ന്‍​വ​ല്ലം ചെ​റു​കി​ട ജ​ല​വൈ​ദ്യു​തപ​ദ്ധ​തി ലാ​ഭ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യും 2024 മാ​ര്‍​ച്ച് 31 വ​രെ മീ​ന്‍​വ​ല്ലം പ​ദ്ധ​തി​യി​ല്‍ നി​ന്ന് 6,83,25, 470 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​പ്പോ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്കു​ഴി മി​നി​ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി 2025ല്‍ ​ത​ന്നെ പാ​ല​ക്കു​ഴി മി​നി ഹൈ​ഡ്ര​ല്‍ പ​ദ്ധ​തി​യു​ടെ പ​ണി പൂ​ര്‍​ത്തി​യാ​യാ​ക്കി ക​മ്മീ​ഷ​ന്‍​ചെ​യ്തു വൈ​ദ്യു​തി ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചു. പാ​ല​ക്ക​യം ലോ​വ​ര്‍ വ​ട്ട​പ്പാ​റ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള​താ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.