ത​മി​ഴ്‌​നാ​ട്ടി​ൽ ത്രൈ​മാ​സ സ്കൂൾ അ​വ​ധി​ക​ൾ നീ​ട്ടി
Friday, September 27, 2024 6:59 AM IST
കോയന്പത്തൂർ: തമി​ഴ്നാ​ട്ടി​ൽ ത്രൈ​മാ​സ അ​വ​ധി നീ​ട്ടി​യ​താ​യി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ത്രൈ​മാ​സ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്ല​സ്-2, പ്ല​സ്-1 ക്ലാ​സു​ക​ളും ആ​റ് മു​ത​ൽ എ​സ്എ​സ്എ​ൽസി വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്ക് ത്രൈ​മാ​സ പ​രീ​ക്ഷ ത്രൈ​മാ​സ പ​രീ​ക്ഷ 27 ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യ​ക്ര​മം ത​യ്യാ​റാ​ക്കി​. പ​രീ​ക്ഷ​യ്ക്കു​ശേ​ഷം 28 മു​ത​ൽ ഒക്ടോബർ രണ്ടുവരെ 5 ദി​വ​സ​ത്തെ ത്രൈ​മാ​സ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നും ത്രൈ​മാ​സ അ​വ​ധി​ക്ക് ശേ​ഷം സ്കൂ​ളു​ക​ൾ 3 ന് തു​റ​ക്കു​മെ​ന്നും അ​റി​യി​ച്ചു.


ത്രൈ​മാ​സ അ​വ​ധി 9 ദി​വ​സ​ത്തേ​ക്ക് നീ​ട്ട​ണ​മെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ ആ​വ​ശ്യം. ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​നും പ​രീ​ക്ഷാ​ഫ​ലം ത​യ്യാ​റാ​ക്കാ​നും സ​മ​യം വേ​ണ​മെ​ന്ന് അ​ധ്യാ​പ​ക​ർ അ​റി​യി​ച്ചു.​ ഇ​തുപ്ര​കാ​ര​മാ​ണ് തീ​രു​മാ​നമെന്ന് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ൻ​ബി​ൽ മ​ഹേ​ഷ് പൊ​യ്യ​മൊ​ഴി പ​റ​ഞ്ഞു. സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, പ്രൈ​വ​റ്റ് പ്രൈ​മ​റി, ​ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ്, ഹ​യ​ർ, സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളും ത്രൈ​മാ​സ പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ് ഏഴിന് ​തു​റ​ക്കും.