വ​യ​നാ​ട് ദു​രി​തനി​വാ​ര​ണ ഫ​ണ്ടി​ലേ​ക്ക് തു​ക കൈ​മാ​റി
Saturday, September 28, 2024 6:38 AM IST
അ​ഗ​ളി:​ അ​ട്ട​പ്പാ​ടി സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ വ​യ​നാ​ട് ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​നാ​യി സ​മാ​ഹ​രി​ച്ച തു​ക ജി​ല്ലാ ക​ള​ക്ട​ർ ഡോ.എ​സ്. ചി​ത്രക്ക് ​കൈ​മാ​റി.​ ഈ വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം മാ​റ്റി​വ​ച്ചാ​ണ് കു​ട്ടി​ക​ൾ തു​ക സ്വ​രു​ക്കൂ​ട്ടി​യ​ത്.​

തു​ക ഏ​റ്റു​വാ​ങ്ങി​യ ജി​ല്ലാ ക​ള​ക്ട​ർ സ്കൂ​ൾ അ​ധി​കൃ​ത​രെ​യും, വി​ദ്യാ​ർ​ഥിക​ളെ​യും അ​ഭി​ന​ന്ദി​ച്ചു. 26000 രൂ​പ​യാ​ണ് സ്കൂ​ൾ സ​മാ​ഹ​രി​ച്ച​ത്.​ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. മ​ണി​ക​ണ്ഠ​ൻ സ്കൂ​ൾ ലെ​റ്റ​ർ സ്വീ​ക​രി​ച്ചു. പ്രി​ൻ​സി​പ്പൽ ഫാ.​ സു​നി​ൽ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​സി ഷാ​ജു, സ്കൂ​ൾ ലീ​ഡ​ർമാ​രാ​യ അ​യ​റി​ൻ, ഷാ​ജു, പി​.എം. ജോ​സ​ഫ്, റോ​ഷ​ൻ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തു​ക കൈ​മാ​റി​യ​ത്.