സ​ഹോ​ദ​യ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വത്തിനു തു​ട​ക്കം
Friday, September 27, 2024 6:59 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ മൂ​ന്നുദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​ഹോ​ദ​യ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.​

ഫാ​. ജോ​സ​ഫ് പു​ത്ത​ൻപു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ​കെ. ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കെ. പ്രേംകു​മാ​ർ എംഎ​ൽഎ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.​

സ​ഹോ​ദ​യ ജി​ല്ലാ ട്ര​ഷ​റ​ർ സി.​വി. പ്രേ​ജി​ത്ത്, സി​സ്റ്റ​ർ ടെ​സി കാ​ച്ച​പ്പ​ള്ളി, പിടിഎ ​പ്ര​സി​ഡ​ന്‍റ് അ​രു​ൺ ര​വി, സി​സ്റ്റ​ർ ജോ​യ്‌​സി, ല​ത പ്ര​കാ​ശ്, സ​ജി​നി പ്ര​കാ​ശ്, ഗാ​യ​ക​ൻ ഭ​വി​ൻ വി​നോ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു. ആ​ദ്യദി​നം സ്റ്റേ​ജ്, സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.​ സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ൾ, ശ്രീ​കൃ​ഷ്ണ​പു​രം സം​ഗീ​തശി​ൽ​പം ക​ല്യാ​ണ മ​ണ്ഡ​പം, ശ്രീ​കൃ​ഷ്ണ​പു​രം ക​മ്യൂണി​റ്റി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 28 സ്റ്റേ​ജു​ക​ളി​ലാ​യി 140 വി​ദ്യാ​ർ​ഥിക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.​ മൂ​ന്നുമു​ത​ൽ പ​ന്ത്ര​ണ്ടുവ​രെ​യു​ള്ള വി​ദ്യാ​ർ​ഥിക​ളെ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.​


വി​വി​ധ നൃ​ത്ത​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, ര​ച​ന​ക​ൾ, കാ​ർ​ട്ടൂ​ൺ, പെ​യി​ന്‍റിം​ഗ്, പോ​സ്റ്റ​ർ നി​ർ​മാ​ണം, ഉ​പ​ന്യാ​സര​ച​ന, ക​ഥര​ച​ന തു​ട​ങ്ങി​യ​വ​യി​ലെ വി​വി​ധ ഇ​നം മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.
ഇന്ന് മോ​ഹി​നി​യാ​ട്ടം, ദ​ഫ്മു​ട്ട്, കോൽ​ക്ക​ളി, കു​ച്ചു​പ്പുടി, മോ​ണോആ​ക്ട്, മി​മി​ക്രി, ത​ബ​ല, മൃ​ദം​ഗം, വയലി​ൻ എ​ന്നി​വ​യി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. നാളെ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ക്കും.