ചി​റ്റൂ​ർ കോ​ളജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു
Saturday, September 28, 2024 6:38 AM IST
ചി​റ്റൂ​ർ: ഗ​വ. കോ​ളജ് ചി​റ്റൂ​രി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റിന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ചി​റ്റൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മു​ത​ൽ മേ​ട്ടു​പ്പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ എ​ൻ​എ​സ്എ​സ് ദി​ന​ത്തി​ൽ സ്വ​ച്ഛ​ത ഹി ​സേ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ശേ​ഖ​ര​ണം ന​ട​ത്തി. ചി​റ്റൂ​ർ കോ​ളജി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​എ. റു​ബീ​ന, ഡോ. കെ എം. ​നിഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 120 എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയേ​ഴ്സ് ശേ​ഖ​രി​ച്ച 130 കി​ലോ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്ക് കൈ​മാ​റി.