സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ പാ​ല​ക്കാ​ട് സി​സി റൂ​ബി​ജൂ​ബി​ലി സ​മാ​പ​നം നാ​ളെ
Friday, September 27, 2024 6:59 AM IST
പാ​ല​ക്കാ​ട്: സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ പാ​ല​ക്കാ​ട് സി​സി റൂ​ബി ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ. രൂ​പ​ത പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ രാ​വി​ലെ 9.30 ന് ​സി​സി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ട​മാ​ട​ൻ പ​താ​ക ഉ​യ​ർ​ത്തും.

തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജൂ​ഡ് മം​ഗ​ൾ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​രാ​ജു പു​ളി​ക്ക​ത്താ​ഴെ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സെ​ക്ര​ട്ട​റി ജോ​സ​ഫ് കൊ​ള്ള​ന്നൂ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ടോ​മി പ​ള്ളി​വാ​തു​ക്ക​ൽ വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും. തൃ​ശൂ​ർ സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ഞ്ഞ​ളി ആ​ശം​സ​ക​ള​ർ​പ്പി​ക്കും. റൂ​ബി ജൂ​ബി​ലി​യു​ടെ സ്മാ​ര​ക​മാ​യി നി​ർ​മി​ച്ച എ​ട്ടു ഭ​വ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളെ സ​ദ​സി​ൽ ആ​ദ​രി​ക്കും. വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ സം​ഘ​ട​ന​യു​ടെ ഏ​രി​യാ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റു​മാ​രാ​യി സേ​വ​നം ചെ​യ്ത​വ​ർ​ക്കും വി​വാ​ഹ​ത്തി​ന്‍റെ നാ​ല്പ​തു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ വി​ൻ​സ​ൻ​ഷ്യ​ൻ ദ​ന്പ​തി​ക​ളെ​യും ആ​ദ​രി​ക്കും.


വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യും. ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത ഒ​രു കു​ടും​ബ​ത്തി​ന് 3 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ ന​ൽ​കും. തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ബി​ഷ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. മം​ഗ​ലം​ഡാം എ​സി പ്ര​സി​ഡ​ന്‍റ് സ​ജി മ​ഠ​ത്തി​നാ​ൽ സ്വാ​ഗ​ത​വും പൊ​ന്നം​കോ​ട് എ​സി പ്ര​സി​ഡ​ന്‍റ് ടി.​എ. ജോ​സ് ന​ന്ദി​യും പ​റ​യും. നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ബോ​ർ​ഡ് അം​ഗം അ​ഡ്വ. ലി​റ്റോ പാ​ല​ത്തി​ങ്ക​ൽ വി​ൻ​സ​ൻ​ഷ്യ​ൻ പ​ഠ​ന​ക്ലാ​സ് എ​ടു​ക്കും.

ജെ​യിം​സ് പ​ട​മാ​ട​ൻ, ജെ​റോം പ​ഴേ​പ​റ​ന്പി​ൽ, ബി​ജു പു​ലി​ക്കു​ന്നേ​ൽ, ബാ​ബു എം. ​മാ​ത്യു, ഷാ​ജി പാ​ലാ​ത്ത്, തോ​മ​സ് പു​ളി​യ​നാം​പ​ട്ട​യി​ൽ, സ​ണ്ണി ഏ​റ​നാ​ട്ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.