റ​വ​ന്യു ജി​ല്ലാ നെ​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പിൽ ചി​റ്റൂ​ർ സ​ബ് ജി​ല്ല​യ്ക്കു കി​രീ​ടം
Friday, September 27, 2024 6:59 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം ലൂ​ർ​ദ്മാ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന റ​വ​ന്യു ജി​ല്ലാ നെ​റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ - പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ൽ ചി​റ്റൂ​ർ സ​ബ്ജി​ല്ല ഒ​ന്നാം സ്ഥാ​നം നേ​ടി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ല​ത്തൂ​ർ സ​ബ് ജി​ല്ല​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കു​ഴ​ൽ​മ​ന്ദം സ​ബ്ജി​ല്ല ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി​നോ​യ് കോ​മ്പാ​റ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ, ഡെ​പ്യൂട്ടി എ​ച്ച്എം സി​സ്റ്റ​ർ ധ​ന്യ, ലൂ​ർ​ദ്മാ​ത സ്പോ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി ഐ.​ സി​ദ്ദി​ഖ്, റ​വ​ന്യു ജി​ല്ലാ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം സെ​ക്ര​ട്ട​റി സു​വി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.