പുതുനഗരം: ഗ്രാമ പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഫണ്ടുപയോഗിച്ച് നിർമിച്ച വാട്ടർ എടിഎം പുതുനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീറ ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യു. ശാന്തകുമാരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ സഹീറ അബ്ബാസ്, സി. ജയന്തി, ഷക്കീല, മെംബർമാരായ താജുമ്മ മുജീബ്, എ.സിന്ധു, കെ. സന്തോഷ് കുമാർ, രഘു മാസ്റ്റർ, എം. മുകേഷ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എ. റഷീദ് ഹാജി, സെക്രട്ടറി അജുദേവ് എന്നിവർ എന്നിവർ പ്രസംഗിച്ചു