മ​ങ്ക​ര-കാ​ളി​കാ​വ് റെയി​ൽ​വേ മേ​ൽ​പ്പാല നി​ർ​മാ​ണം തു​ട​ങ്ങാ​നാ​യി​ല്ല
Thursday, June 20, 2024 12:23 AM IST
ഒറ്റ​പ്പാ​ലം: മ​ങ്ക​ര-കാ​ളി​കാ​വ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ന് തു​ട​ർ ന​ട​പ​ടി​ക​ളി​ല്ല. പ​ദ്ധ​തി​ക്കാ​യി 31.63 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ചെ​ല​വ് പൂ​ർ​ണ​മാ​യും റെ​യി​ൽ​വേ വ​ഹി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.​ ഇ​തി​നാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം തു​ക​യും അ​നു​വ​ദി​ച്ചി​രു​ന്നു. പൂ​ർ​ണ​മാ​യും റെ​യി​ൽ​വേ​യു​ടെ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന മേ​ല്‍​പാ​ല​ത്തി​നാ​യി 31.63 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

മേ​ല്‍​പാ​ല​ത്തി​നാ​യി മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. പ്ര​തി​ദി​നം നിരവധി ട്രെ​യി​നു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ കാ​ളി​കാ​വ് ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന​തു പ​തി​വാ​ണ്.

ഇ​തു വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​യി​രു​ന്നു.​ മേ​ല്‍​പാ​ല​ത്തി​നാ​യി മ​ണ്ണു പ​രി​ശോ​ധ​ന​യും സ്ഥ​ലം സ​ര്‍​വേ​യും ന​ട​ന്നി​ട്ടു വ​ര്‍​ഷ​ങ്ങ​ളാ​യി. ഭൂ​വു​ട​മ​ക​ള്‍ സ്ഥ​ലം വി​ട്ടു ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ങ്കി​ലും തു​ട​ര്‍ന​ട​പ​ടി വൈ​കു​ക​യാ​യി​രു​ന്നു.


സ്ഥ​ലം സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഓ​ൺ​ലൈ​നാ​യി നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചി​രു​ന്നു. മേ​ൽ​പ്പാല നി​ർ​മാ​ണ​ത്തി​നാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു.​പ​ത്തി​രി​പ്പാ​ല ഭാ​ഗ​ത്തു നി​ന്നു കോ​ട്ടാ​യി, കു​ഴ​ൽ​മ​ന്ദം ഭാ​ഗ​ത്തേ​ക്കു പോ​കാ​നു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. വ​രു​മാ​നം കു​റ​വാ​ണെ​ന്ന കാ​ര​ണ​ത്താ​ല്‍ മ​ങ്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം 2017ല്‍ ​അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

കാ​ളി​കാ​വി​ല്‍ മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. 15 ഭൂ​വു​ട​മ​ക​ളി​ല്‍ നി​ന്നു സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടും മേ​ൽ​പാ​ല നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തെ​ന്താ​ണെ​ന്ന കാ​ര്യം അ​ജ്ഞാ​ത​മാ​ണ്.