കോയമ്പത്തൂർ: കോയമ്പത്തൂരിൽ അപൂർവമായ വെള്ളിക്കെട്ടുള്ള പാമ്പിനെ (ചെന്നായ പാമ്പ്) പിടികൂടി. കോയമ്പത്തൂർ മസക്കാളിപാളയത്തെ വീട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് പാമ്പ് പിടിത്തക്കാരനായ ചിത്രനെ വിവരം അറിയിക്കുകയായിരുന്നു. അപൂർവമായ ജനിതക വൈകല്യമുള്ള, വിഷമില്ലാത്ത സിൽവർ കളർ പാമ്പാണ് ഇത്. ചെന്നായപാമ്പ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതിനെ വളരെ അപൂർവമായി മാത്രമേ കാണാനാകൂ. പാമ്പിനെ വനംവകുപ്പിന് കൈമാറി.