യുവാവിനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി
1573553
Sunday, July 6, 2025 11:21 PM IST
പറവൂർ: യുവാവിനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേന്ദമംഗലം തെക്കുംപുറം പത്താഴക്കാട്ടിൽ പി.എസ്. പ്രജിത്താണ്(കുട്ടൻ - 48) മരിച്ചത്. പരേതനായ ശശിയുടെയും ശശികലയുടെയും മകനാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെ കൈതാരം ഭാഗത്താണു കാർ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതൽ ഇവിടെ ഉണ്ടായിരുന്ന കാർ വൈകുന്നേരമായിട്ടും പോകാതായതോടെ നാട്ടുകാർ നോക്കിയപ്പോഴാണു പ്രജിത്തിനെ മരിച്ചനിലയിൽ കണ്ടത്. വായിൽനിന്നു നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. പോലീസും അഗ്നിരക്ഷാസേനയുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് പ്രജിത്തിനെ പുറത്തെടുത്തത്. പ്രജിത്തിന്റെ സഹോദരന്റേതാണ് കാർ. മൃതദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും. അവിവാഹിതനാണ്. സഹോദരങ്ങൾ: പ്രശാന്ത് (സിആർപിഎഫ്), നിത.