ജനകീയം 2025: കടമക്കുടിയില്‍ മുഖാമുഖം സംഘടിപ്പിച്ചു
1573702
Monday, July 7, 2025 4:35 AM IST
കൊച്ചി: വൈപ്പിന്‍ മണ്ഡലത്തിലെ സമഗ്ര വികസനം എന്ന ലക്ഷ്യത്തോടെ കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഡ് മുഖാമുഖം പരിപാടി ‘ജനകീയം 2025' കടമക്കുടി പഞ്ചായത്തില്‍ നടന്നു. കടമക്കുടിയിലെ എല്ലാ വാര്‍ഡുകളിലും എംഎല്‍എ നേരിട്ടെത്തി പൊതുജനങ്ങളുമായി സംവദിച്ചു.
ടൂറിസം സാധ്യത ഏറ്റവും കൂടുതല്‍ പ്രകടമായ കടമക്കുടിക്ക് അതിന്റെ സ്വാഭാവിക രീതികള്ക്കനുസൃതമായ സമഗ്ര വികസനം നടപ്പിലാക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി. എട്ടു കോടിയുടെ കടമക്കുടി ഗ്രാമീണ കായല്‍ ടൂറിസം പദ്ധതിയില്‍ നടപടി പുരോഗമിക്കുകയാണ്.
പൊക്കാളി കൃഷിയുമായി ബന്ധപ്പെട്ടതും സര്‍വതല സ്പര്‍ശിയുമായ പദ്ധതിയാണ് നടപ്പാക്കുക. കുടിവെള്ളം ഉള്‍പ്പെടെ വിഷയങ്ങളില്‍ ത്വരിതഗതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ ഹൈസ്കൂളുകളിലും ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്ന ആദ്യ മണ്ഡലമാകും വൈപ്പിനെന്നും എംഎല്‍എ പറഞ്ഞു. ഒരു സ്കൂളിന് 12.5 ലക്ഷം രൂപയാണ് പദ്ധതിക്കു ചെലവ്.