നീലീശ്വരം സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി തുടങ്ങി
1573707
Monday, July 7, 2025 4:35 AM IST
കാലടി : നീലീശ്വരം സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം മാണിക്കമംഗലം സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ നായർ ദീപിക പത്രം ആൽബിൻ റിജോ, ദേവന പ്രമോദ് എന്നീ വിദ്യാർഥികൾക്ക് നൽകി നിർവഹിച്ചു.
സ്കൂൾ മാനേജരും ഇടവക വികാരിയുമായ ഫാ. സെബാസ്റ്റ്യൻ ഭരണികുളങ്ങര, ഡിഎഫ്സി ഫൊറോനാ പ്രസിഡന്റ് കെ.പി. പോൾ, സ്കൂൾ പ്രധാനാധ്യാപിക രാഖി ബൈജു, ജാസ്മിൻ കോരത്, ലിസി ലാസർ, ജയിനി ജോസ്, അനു മരിയ കുര്യൻ, ഏരിയ മാനേജർ ടി.എ. നിബിൻ എന്നിവർ സംസാരിച്ചു.
മാണിക്കമംഗലം സായി ശങ്കര ശാന്തി കേന്ദ്രം ആണ് ദീപിക പത്രം ഈ സ്കൂളിൽ സ്പോൺസർ ചെയ്തിരിക്കുന്നത്.