പൊതുപണിമുടക്ക് വിജയിപ്പിക്കും: കെസിഇയു
1573703
Monday, July 7, 2025 4:35 AM IST
പറവൂർ: ഒമ്പതിന് നടക്കുന്ന ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ(സിഐടിയു) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻകാല നേതൃസംഗമം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ ഉദ്ഘാടനം ചെയ്തു. പി.ബി. ബാലാനന്ദൻ അധ്യക്ഷനായി.
സുവർണജൂബിലി ആഘോഷത്തിന്റെയും യൂണിയൻ ഏരിയ സമ്മേളനത്തിന്റെയും ഭാഗമായാണ് മുൻകാല നേതൃസംഗമം സംഘടിപ്പിച്ചത്.