മറൈൻഡ്രൈവിൽ നി​ന്ന് ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​യി
Monday, March 20, 2023 12:24 AM IST
കാ​ക്ക​നാ​ട് : എ​റ​ണാ​കു​ളം മറൈ​ൻ​ഡ്രൈ​വി​ൽ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ര​ണ്ടു ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​യി. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.
കാ​ക്ക​നാ​ട് നെ​സ്റ്റ് ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​രാ​യ എ​ബി​ൻ സാ​ബു​വി​ന്‍റെ ആ​ർ​സി 200 ബൈ​ക്കും എം.​കെ. മി​ഥു​ന്‍റെ ഡ്യൂ​ക്ക് ബൈ​ക്കു​മാ​ണ് മോ​ഷ​ണം പോ​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.
ജോ​ലി​ക​ഴി​ഞ്ഞ് സു​ഹൃ​ത്തി​നെ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി വൈ​പ്പി​നി​ൽ ആ​ക്കാ​ൻ പോ​യ​താ​യി​രു​ന്നു ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന​വ​ർ.
മ​റൈ​ൻ ഡ്രൈ​വി​ലെ​ത്തി​യ​പ്പോ​ൾ വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി പാ​ർ​ക്കിം​ഗി​ൽ ബൈ​ക്കു​വെ​ച്ച​ശേ​ഷം ഇ​വ​ർ പു​റ​ത്തേ​ക്കു​പോ​യി. തി​രി​ച്ചെ​ത്തു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ നാ​ലു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മോ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം തു​ട​രു​ന്നു.