അ​മൃ​ത​യി​ല്‍ അ​ന്താ​രാ​ഷ്ട്ര ശി​ല്പ​ശാ​ല
Sunday, October 2, 2022 12:09 AM IST
കൊ​ച്ചി: മ​ള്‍​ട്ടി​ഡ്ര​ഗ് റെ​സി​സ്റ്റ് രോ​ഗ​ങ്ങ​ളോ​ടു​ള്ള സ​മീ​പ​നം- എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ അ​ന്താ​രാ​ഷ്ട്ര ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ആ​ന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധം ത​ട​യു​ന്ന​തി​നു​ള്ള, യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ ഇ​റാ​സ്മ​സ് പ്ല​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള 'പ്രി​വെ​ന്‍റ് ഇ​റ്റ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. മാ​താ അ​മൃ​താ​ന​ന​ന്ദ​മ​യി മ​ഠം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി പൂ​ര്‍​ണാ​മൃ​താ​ന​ന്ദപു​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മൃ​ത സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​സി​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി​ശാ​ല്‍ മ​ര്‍​വാ, അ​മൃ​ത സ്‌​കൂ​ള്‍ ഓ​ഫ് ഡെ​ന്‍റി​സ്ട്രി പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബാ​ല​ഗോ​പാ​ല്‍, അ​മൃ​ത സ്‌​കൂ​ള്‍ ഓ​ഫ് ഫാ​ര്‍​മ​സി പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം. സ​ബി​ത, അ​മൃ​ത സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ലൈ​ഡ് സ​യ​ന്‍​സ​സ് ചീ​ഫ് പ്രോ​ഗ്രാം അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ എം.​വി. ത​മ്പി, ഡോ.​ ഉ​മ വാ​സു​ദേ​വ​ന്‍, ഡോ.​ സം​ഗീ​ത സു​ധീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​സു​ധീ​ര്‍ കു​മാ​ര്‍ സ​ത്പ​തി ആ​മു​ഖ പ്രഭാഷ​ണം ന​ട​ത്തി. ഡോ. ​കാ​ര്‍​ലോ​സ് പാ​ലോ​സ്, ഡോ. ​ക​നി​ഷ്‌​ക ഋ​ഷി​ദാ​സ്, ഡോ.​ കി​ര​ണ്‍​ജീ​ത്ത്കൗ​ര്‍, ഡോ.​ കെ. ര​ക്ഷി​ത, ഡോ.​ ന​വ്യ വ്യാ​സ്, പൂ​നം ക​നോ​ജി​യ, മു​നിമോ​ഹ​ന്‍, ക​ലാ​വ​തി നാ​ര്‍​ക്ക​ല എ​ന്നി​വ​ര്‍ ക്ലാ​സെടുത്തു.