ജനവാസമേഖലയ്ക്കു സമീപം കാട്ടുപോത്തുകൾ
1536448
Tuesday, March 25, 2025 11:59 PM IST
കാളിയാർ: പച്ചിലകവലയ്ക്കു സമീപം തേക്കുംകൂപ്പിൽ കാട്ടുപോത്തുകൾ എത്തിയത് പരിഭ്രാന്തി പരത്തി. കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായാണ് രണ്ടു കാട്ടുപോത്തുകളെ കണ്ടത്.
തൊടുപുഴ റേഞ്ചിൽപെട്ട ഇടുക്കിവനത്തിൽനിന്നാണ് ഇവയെത്തിയതെന്നാണ് കരുതുന്നതെന്ന് കാളിയാർ റേഞ്ച് ഓഫീസർ ടി.കെ. മനോജ് പറഞ്ഞു. കൃഷിയിടത്തിലേക്ക് കാട്ടുപോത്തുകൾ കടന്നിട്ടില്ല.