ബസും ലോറിയും കൂട്ടിയിടിച്ച് 14 പേർക്കു പരിക്ക്
1536922
Thursday, March 27, 2025 6:08 AM IST
വണ്ണപ്പുറം: സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറോടെ വണ്ണപ്പുറം ഒടിയപാറയ്ക്കും ഞാറക്കാടിനും ഇടയിലാണ് അപകടം.
വണ്ണപ്പുറം കുളത്തിങ്കൽ കെ.ആർ.അന്പിളി (49), തൊമ്മൻകുത്ത് മഠത്തിനാൽ ഡിറ്റാസ് (42), വണ്ണപ്പുറം ഇലവുംമാക്കൽ ഷാജി ബേബി (45), തൊട്ടിയിൽ അരുണ്‍, കല്ലിങ്ങാട്ടിൽ വർഗീസ്, പള്ളിമുക്കിൽ അഹ്ല ഫാത്തിമ (20), പൂയംകുഴിയിൽ ജോസ് (60), കാണാക്കുടി പുത്തൻപുര സഞ്ജിത അരുണ്‍ (36), ഐക്കരക്കുന്നേൽ എ.കെ.സജി, കണ്ടത്തിൻപുരയിൽ വിനീഷ് വിജയൻ (38), തെക്കേടത്ത് ദീപ സന്തോഷ് (42), ഇടയപുരക്കൽ ടൈറ്റസ് ഇടയപുരക്കൽ (48), സാഗർ അലിഷെയ്ക്ക്( 35), യനാബി(35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലും മുതലക്കോടത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വാഹനങ്ങൾ കൂട്ടിയിടിച്ചതോടെ ബസിനുള്ളിൽ യാത്രക്കാർ തെറിച്ചുവീണു. അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിൽ എത്തിയ യാത്രക്കാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകട സമയം പ്രദേശത്ത് മഴയുണ്ടായിരുന്നതായും വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും നാട്ടുകാർ പറഞ്ഞു.