സഹകരണ ജനാധിപത്യവേദി ധർണ നടത്തി
1536446
Tuesday, March 25, 2025 11:59 PM IST
തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ ജനാധിപത്യ വേദി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ സഹകാരി ധർണ സംഘടിപ്പിച്ചു.
ജില്ലാ ചെയർമാൻ ജോയി തോമസ് ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ്, എൻ.ഐ.ബെന്നി, ടി.ജെ. പീറ്റർ, ചാർളി ആന്റണി, കെ. ദീപക്, ഇന്ദു സുധാകരൻ, ജിജി അപ്രേം, ജോണ്സണ് കുര്യൻ, സോയി ജോസഫ്, കെ.എം.ജോസ്, കെ.ജി. സജിമോൻ എന്നിവർ പ്രസംഗിച്ചു.