പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മുൻ സൈനികൻ മരിച്ചു
1570046
Tuesday, June 24, 2025 10:15 PM IST
വാഴൂർ: താമസസ്ഥലത്ത് പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മുൻ സൈനികൻ മരിച്ചു. കൊടുങ്ങൂർ കവലയ്ക്ക് സമീപത്തെ കെട്ടിടത്തിൽ അവശനിലയിൽ കണ്ടെത്തിയ വൈരമല സാബു (60) ആണ് മരിച്ചത്. വർഷങ്ങളായി കൊടുങ്ങൂരിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സാബുവിനെ ഞായറാഴ്ച രാത്രിയിലാണ് പുഴുവരിച്ച് അവശനിലയിൽ കണ്ടെത്തിയത്. പഞ്ചായത്തംഗം എസ്. അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ ആംബുലൻസ് എത്തിച്ച് സാബുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെ 1.30ഓടെ മരിച്ചു. ദിവസങ്ങളായി അസുഖം മൂലം കിടപ്പിലായിരുന്നു സാബു. ശരീരത്തെ മുറിവുകൾ പഴുത്ത് പുഴുവരിച്ചു കിടന്നത് ദുർദന്ധം വമിച്ചതോടയാണ് നാട്ടുകാർ അറിഞ്ഞത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു.