വാട്ടര്‍ പ്യൂരിഫയറിന്റെ ഉദ്ഘാടനം
1571691
Monday, June 30, 2025 7:17 AM IST
തുരുത്തിപ്പള്ളി: സെന്റ് ജോര്‍ജ് എല്‍പി സ്കൂളിലേക്ക് പിഎസ്ഡബ്യൂഎസ് സ്നാപക സ്വാശ്രയ സംഘം സ്പോണ്സര് ചെയ്ത വാട്ടര്‍ പ്യൂരിണ്ടഫയറിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന് പീടികമലയില്‍ നിര്‍വഹിച്ചു. ഇതോടൊപ്പം പഠനോപകരണങ്ങളും യൂണിറ്റിന്റെ നേതൃത്വത്തില്‍ വാങ്ങി നല്കി.
പ്രധാനാധ്യാപകന് ഷൈജു പി. വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ജോണിച്ചന് പൂമരത്തേല്, പിഎസ്ഡബ്യൂഎസ് യൂണിറ്റ് പ്രസിഡന്റ് പയസ് ജോര്‍ജ് കുര്യാസ്, ജിതിന് ജയിംസ്, ജസ്റ്റിന് ജോസഫ്, സജിമോന്‍ സിറിയക്, വര്‍ഗീസ് പുറമറ്റം, ജോസ് പൂമരം, ജോസുകുട്ടി മേലുകുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.