ഡോക്ടേഴ്സ് ഡേ ആഘോഷവും അവാര്‍ഡ് ദാനവും
1571708
Monday, June 30, 2025 10:43 PM IST
പാലാ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പാലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്സ് ഡേ ആഘോഷവും അവാര്‍ഡ് ദാനവും ഇന്നു രാത്രി എട്ടിന് പാലാ ഐഎംഎ ഹാളില്‍ നടത്തുമെന്ന് പ്രസിഡന്റ് ഡോ. കുര്യന് ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡോക്ടേഴ്സ് ഡേ സ്പെഷല്‍ അംഗീകാര അവാര്‍ഡ് ജോസ് കെ. മാണി എംപിക്ക് സമ്മാനിക്കും. ഡോക്ടര്‍മാരുടെ ക്ഷേമത്തിന് അദ്ദേഹം നല്കിയ പിന്തുണയ്ക്കുള്ളതാണ് അവാര്‍ഡ്. ഡോ. പി.ജെ. ജോസിന് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് സമ്മാനിക്കും.
കോട്ടയം മെഡിക്കല്‍ കോളജിലെ മുന്‍ മെഡിസിന് വകുപ്പ് മേധാവി ഡോ. ആര്.എന്‍. ശര്‍മ്മ സമ്മേളനം ഉദ്ഘാടനം ചെയ്ത് അവാര്‍ഡുകള്‍ സമ്മാനിക്കും. ഐഎംഎ പാലാ പ്രസിഡന്റ് ഡോ. കുര്യന് ജോസഫ് അധ്യക്ഷത വഹിക്കും. പാലാ മേഖലയിലെ വിവിധ ആശുപത്രികളില്‍നിന്നുള്ള ഡോക്ടര്‍മാര്‍, സംഘടന അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.