വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ തിരുനാൾ
1569762
Monday, June 23, 2025 10:21 PM IST
പുളിക്കൽകവല: വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ കാവൽപിതാവായ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും വിശുദ്ധ പൗലോസ് ശ്ലീഹായുടെയും നാമത്തിലുള്ള വലിയ തിരുനാൾ 28, 29 തീയതികളിൽ നടക്കും. ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിക്കും.
28നു വൈകുന്നേരം 5.30ന് തിരുനാൾ സന്ധ്യാനമസ്കാരം. 29നു രാവിലെ ഏഴിന് പ്രഭാത നമസ്കാരം, എട്ടിന് വിശുദ്ധ കുർബാന, 9.30ന് തിരുനാൾ പ്രദക്ഷിണം, നേർച്ചവിളമ്പ്. വൈകുന്നേരം 5.30ന് സന്ധ്യാ നമസ്കാരം, 6.30ന് ഇടവക സ്ഥാപകനായ ചെറിയമഠത്തിൽ വലിയ യാക്കോബ് കത്തനാർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും കൂദാശയും. രാത്രി ഏഴിന് സ്നേഹവിരുന്ന്.
ചടങ്ങുകൾക്ക് വികാരി ഫാ. അലക്സ് തോമസ്, സഹ വികാരി ഫാ. ജോൺ സ്കറിയ, ട്രസ്റ്റി എം.എ. അന്ത്രയോസ്, സെക്രട്ടറി രാജൻ ഐസക്, പള്ളി ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.