ഛായാചിത്ര പ്രയാണം ആരംഭിച്ചു
1569756
Monday, June 23, 2025 7:06 AM IST
കോട്ടയം: പുണ്യശ്ലോകനായ ബിഷപ് യാക്കോബ് മാര്‍ തെയോഫിലോസിന്റെ 69-ാമത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ഛായാചിത്ര പ്രയാണം ഒളശയിലുള്ള ജന്മഗൃഹത്തില്നിന്ന് ആരംഭിച്ചു. ഇന്നലെ രാവിലെ 10.30ന് വാകത്താനം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തിരുവല്ല ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ബിഷപ് യാക്കോബ് മാര്‍ തെയോഫിലോസിന്റെ കബറിടം സ്ഥിതിചെയ്യുന്ന തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലിലേക്ക് പദയാത്ര നടത്തി.
പദയാത്രയ്ക്ക് ബിഷപ് ഡോ. തോമസ് മാര്‍ കുറിലോസ്, അതിരൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ഐസക്ക് പറപ്പള്ളില്‍, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍ ഫാ. ഗീവര്‍ഗീസ് കുറ്റിയില്‍, മേഖലാ വികാരി ഫാ. വര്‍ഗീസ് പള്ളിക്കല്‍, കോട്ടയം മേഖലയിലെ വൈദികര്‍, വാകത്താനം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. രഞ്ജിത്ത് ആലുങ്കല്‍,
എംസിഎ സഭാതല പ്രസിഡന്റ് ബൈജു, എംസിഎ അതിരൂപത ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജോണ്‍, എംസിവൈഎം പ്രസിഡന്റ് സിറിയക്ക് ജോണ്‍, റെജി പറപ്പാട്ട്, അനീഷ് വി. ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്കി.