കൗണ്‍സിലര്‍ക്കെതിരേ പരാതിയുമായി കോണ്‍ഗ്രസ് നേതൃത്വം
1569755
Monday, June 23, 2025 7:06 AM IST
ചങ്ങനാശേരി: വാഴപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലറും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഷൈനി ഷാജി കോണ്‍ഗ്രസിന്റെ നിര്‍ദേശം ലംഘിച്ച് എല്‍ഡിഎഫ് നേതാവിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
വിഷയത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ്, ടൗണ്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് തോമസ് അക്കര, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സിയാദ് അബ്ദുറഹ്മാന് എന്നിവര്‍ പറഞ്ഞു.
എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഷൈനി ഷാജി പ്രതികരിച്ചു. ബാങ്ക് തെരഞ്ഞെടുപ്പില്‍ മുന്നണി അടിസ്ഥാനത്തിലല്ല മത്സരം നടന്നത്. സര്‍വകക്ഷി പാനലിലാണ് താന്‍ മത്സരിച്ചത്. യുഡിഎഫിനുവേണ്ടി പാനല്‍ രൂപീകരിക്കണമെന്ന് നേതാക്കളോടാവശ്യപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നും ഷൈനി ഷാജി പറഞ്ഞു.
എന്നാല്‍, കോണ്‍ഗ്രസ് അംഗമായ ഷൈനി ഷാജി വാഴപ്പള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ രണ്ടു തവണ എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം മത്സരിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം വേണ്ടസമയത്ത് പ്രതികരിക്കാതെ ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് നടപടികളുമായി രംഗത്തു വരുന്നതില്‍ എന്തു യുക്തിയാണുള്ളതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ചോദിക്കുന്നത്.