ലഹരിക്കെതിരേ പ്രതിജ്ഞയെടുത്ത് സെന്റ് ജോസഫ്സ് സ്കൂള്‍ പിടിഎ
1569754
Monday, June 23, 2025 7:06 AM IST
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎയുടെ ആദ്യ യോഗത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ നടപടികള്‍ക്കും തുടക്കംകുറിച്ചു. സിഎംസി ഹോളിക്വീന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ ആനി തോമസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്റ് ലെനിന് ജോസഫ് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ തെരേസ് സിഎംസി, വര്‍ഗീസ് ആന്റണി, വി.സി. ജയമോള്‍, ആല്‍ഫ സോയി, ആശ ജോസ്, അജയ് ജോസഫ്, ജോര്‍ജ് ജോസഫ്, പ്രഭ ഫിനു, ജോണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ ഭാരവാഹികളായി വര്‍ഗീസ് ആന്റണി (പ്രസിഡന്റ്), ആല്‍ഫ സോയി ( സെക്രട്ടറി), പ്രഭ ഫിനു (മദര്‍ പിടിഎ, പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.