വലകൾ മോഷണം പോകുന്നതായി പരാതി
1569750
Monday, June 23, 2025 6:54 AM IST
വെള്ളൂർ: മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷണം പോകുന്നതായി പരാതി. വെള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ചെറുകരയിൽ മത്സ്യത്തൊഴിലാളികളായ എം.ടി. ദിലീപ് മണമേൽ, എം.കെ. ബാബു മുളമ്പാത്ത്, സുധൻ പൂത്തുരുത്തി, ശോഭനൻ തേക്കുംകാട്ടിൽ എന്നിവരുടെ വലകളാണ് കഴിഞ്ഞ ദിവസം മോഷണംപോയത്. മത്സ്യബന്ധനോപകരണങ്ങളും വള്ളങ്ങളും നശിപ്പിക്കപ്പെടുന്നതായും പരാതിയുണ്ട്.
കുറ്റക്കാർക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുളന്തുരുത്തി പോലീസിൽ പരാതി നൽകി.