കഞ്ഞിക്കുഴിയിൽ സുഖോദയ ആയുർവേദ ആശുപത്രിക്ക് പുതിയ ശാഖ
1569747
Monday, June 23, 2025 6:54 AM IST
കോട്ടയം: സുഖോദയ ആയുർവേദ ആശുപത്രിയുടെ പുതിയ ബ്രാഞ്ച് കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
സുഖോദയ ഹെൽത്ത് കാർഡ് പദ്ധതി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സുഖോദയ ഗ്രീൻകാർഡ് പദ്ധതി മോൻസ് ജോസഫ് എംഎൽഎയും സുഖോദയ സ്കൂൾ ഹെൽത്ത് കാർഡ് വിതരണം കോട്ടയം നഗരസഭാ ചെയർപേർസൺ ബിൻസി സെബാസ്റ്റ്യനും ഉദ്ഘാടനം നിർവഹിച്ചു.
ഡി.സി. രവി, സുബ്രഹ്മണ്യ മൂസത്, ഡോ. അരുൺ, ടോമി ജോസഫ്, റെനി ടോമി, ജിബിജോൺ, പി.ഡി. സുരേഷ്, വിനു ആർ. മോഹൻ, ജൂലിയസ് ചാക്കോ, അജിത്ത് പൂഴിതറ, ഡോ. റീത്ത ജയിംസ്, ഡോ.സി.വി. ജയിംസ് എന്നിവർ പ്രസംഗിച്ചു.