പി.എൻ. പണിക്കർ അനുസ്മരണവും വായനമാസാചരണവും
1569539
Monday, June 23, 2025 12:06 AM IST
കാഞ്ഞിരപ്പള്ളി: പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനമാസാചരണവും മലയാളം ക്ലബ് "തണൽ മരച്ചോട്ടിലി'ന്റെ പ്രവർത്തനവും സംയുക്തമായി നടത്തി. സ്കൂൾ മാനേജർ റവ.ഡോ. ജിയോ കണ്ണൻകുളം സിഎംഐ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടോം ജോൺ അധ്യക്ഷത വഹിച്ചു.
2025-26 അധ്യയനവർഷത്തിലെ തണൽ മരച്ചോട്ടിലിന്റെ പ്രവർത്തനങ്ങൾ മലയാളം അധ്യാപകൻ ഡെന്നി ക്രിസ് സണ്ണി അവതരിപ്പിച്ചു. അധ്യാപകരായ ടെസി ജേക്കബ്, സിസ്റ്റർ ടീന ജയിംസ്, റോസ് മേരി ബിജു, അദ്വൈത് അനുരാഗ്, നീരവ് ശ്യാം എന്നിവർ പ്രസംഗിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി പുസ്തകപ്രദർശനവും നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തും.