ജീവകാരുണ്യനിധി ചികിത്സാസഹായം വിതരണം ചെയ്തു
1533579
Sunday, March 16, 2025 6:57 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിലെ രോഗികളായ അംഗങ്ങൾക്ക് ജീവകാരുണ്യനിധിയിൽ നിന്നുള്ള ചികിത്സാസഹായ വിതരണം ചെയ്തു. ബാങ്കിന്റെ ലാഭത്തിൽനിന്നും എല്ലാ വർഷവും നിശ്ചിത തുക വീതം സമാഹരിച്ച് രൂപപ്പെടുത്തിയ ജീവകാരുണ്യനിധിയുടെ പലിശയിൽനിന്ന് അംഗങ്ങൾക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണിത്.
ബാങ്ക് വൈസ് പ്രസിഡന്റ് സുശീല ചന്ദ്രസേനൻനായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ബിജു കുമ്പിക്കൻ ചികിത്സാ സഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സജി വള്ളോംകുന്നേൽ, സിബി ചിറയിൽ, വർക്കി ജോയി പൂവംനിൽക്കുന്നതിൽ, രാജു തോമസ് പ്ലാക്കിത്തൊട്ടിയിൽ, ബേബി ജോൺ, ആർ. രവികുമാർ, കെ.എൻ. രഞ്ജിത്കുമാർ, ജെസി ജോയി, മായാദേവി ഹരികുമാർ, സെക്രട്ടറി തുഷാര ജോസഫ് എന്നിവർ പ്രസംഗിച്ചു.