വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റണം: മന്ത്രി വാസവൻ
1533575
Sunday, March 16, 2025 6:57 AM IST
സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിക്കു ജില്ലയിൽ തുടക്കം
കോട്ടയം: വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റാൻ കഴിയണമെന്നും അധമ സംസ്കാരത്തെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല മാർഗമാണ് വായനയെന്നും മന്ത്രി വി.എൻ. വാസവൻ.
കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവന്റെ അഭിരുചികൾക്കനുസരിച്ചുള്ള വികാസം സാധ്യമാക്കാൻ ഓരോ അധ്യാപകനും കഴിയണമെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, പി.ആർ. അനുപമ, ഡയറ്റ് പ്രിൻസിപ്പൽ സഫീനാ ബീഗം, എം.ആർ. സുനിമോൾ, എസ്. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.