താപനില 37 ഡിഗ്രിയില്‍
1533284
Sunday, March 16, 2025 2:36 AM IST
കോട്ടയം: ഏറെയിടങ്ങളിലും കഴിഞ്ഞയാഴ്ച വേനല്‍മഴ ലഭിച്ചിട്ടും പകല്താപനിലയില് കുറവില്ല. ജില്ലയില്‍ വൈക്കത്തും പൂഞ്ഞാറിലും ഇന്നലെ 37 ഡിഗ്രിയായിരുന്നു ഉയര്‍ന്ന താപനില.
കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ താപം 38 ഡിഗ്രിവരെയെത്തി. അന്തരീക്ഷ ഈര്‍പ്പത്തിന്റെ തോത് 70 കടന്നതിനാല്‍ വരുംദിവസങ്ങളിലും മഴ ലഭിക്കും. മഴ പെയ്തിട്ടും രാത്രി രാപനില 28 ഡിഗ്രി വരെ ഉയര്ന്നുനില്ക്കുന്നു.