അയ്മനം സ്വദേശിനിക്ക് ഹിന്ദി ഉപന്യാസരചനാ മത്സരത്തിൽ സമ്മാനം
1533235
Saturday, March 15, 2025 7:13 AM IST
അയ്മനം: കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഹിന്ദി മാതൃഭാഷ അല്ലാത്ത ജീവനക്കാർക്കായി സെൻട്രൽ സെക്രട്ടേറിയറ്റ് ഹിന്ദി പരിഷത്ത് നടത്തിയ അഖിലേന്ത്യാ ഹിന്ദി ഉപന്യാസരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം.
അയ്മനം മാന്താറ്റിൽ രശ്മി കണ്ണനാണ് സമ്മാനം ലഭിച്ചത്. ഇതിനു മുന്പ് രശ്മി ഇതേ മത്സരത്തിൽ 2006ൽ രണ്ടാംസ്ഥാനവും 2017, 2022 വർഷങ്ങളിൽ ഒന്നാം സ്ഥാനവും 2019ൽ മൂന്നാം സ്ഥാനവും 2023ൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.
കെഎസ്ആർടിസി റിട്ടയേർഡ് വർക്സ് മാനേജർ മനോജ് മാന്താറ്റിലിന്റെ ഭാര്യയാണ് എൽഐസി കോട്ടയം ഡിവിഷനിലെ ഉദ്യോഗസ്ഥയായ രശ്മി.