അരീപ്പറമ്പ് ക്ഷേത്രത്തിൽ മോഷണം : പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ
1515121
Monday, February 17, 2025 6:46 AM IST
അരീപ്പറമ്പ്: അരീപ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകത്ത രണ്ടുപേരെ മണർകാട് പോലീസ് അറസ്റ്റ് ചെയ്തു.
മണർകാട്, അരീപ്പറമ്പ് സ്വദേശികളാണ് പിടിയിലായത്.
തിരുവഞ്ചൂർ സ്വദേശിയായ ഒരാൾക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.