കെടിയുസി-എം തൊഴിലാളി സമ്മേളനം
1461052
Monday, October 14, 2024 11:38 PM IST
കോട്ടയം: ഗ്രാമ, നഗര വ്യത്യാസമില്ലാതെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി. കെടിയുസി-എം 55-ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തൊഴിലാളി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്, സണ്ണി തെക്കേടം, പ്രഫ. ലോപ്പസ് മാത്യു, സിറിയക് ചാഴികാടന്, ജോസഫ് ചാമക്കാല, സണ്ണിക്കുട്ടി അഴകമ്പ്രായില്‍, ജോസുകുട്ടി പൂവേലി, ഗൗതം എന്‍. നായര്‍, ജോസി വേളാശേരി, എ.പി. ജെറമിയാസ്, പൗലോസ് കടമ്പക്കുഴി എന്നിവര്‍ പ്രസംഗിച്ചു.