കാറിടിച്ചു വൈദ്യുതി പോസ്റ്റ് തകർന്നു
1460971
Monday, October 14, 2024 6:30 AM IST
കുമരകം: കണ്ണാടിച്ചാലിൽ നിയന്ത്രണം വിട്ട കാറിടിച്ചു വൈദ്യുതി പോസ്റ്റ് തകർത്തു. കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്കു വന്ന സ്കോഡ കാറാണു നിയന്ത്രണം വിട്ട് എതിർവശത്ത് റോഡരികിൽനിന്ന വെെദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തത്.
ഇന്നലെ രാവിലെ 6.30ന് കണ്ണാടിച്ചാൽ ജംഗഷനിലാണ് അപകടം. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കൾക്കും പരുക്കുകളൊന്നുമില്ലെങ്കിലും കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. റോഡിന് കുറുകെക്കിടന്ന കാർ കുമരകം പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് റാേഡരികിലേക്ക് വലിച്ചു മാറ്റി.
അപകടത്തെത്തുടർന്ന് യുവാക്കൾ കാറിന്റെ നമ്പർ പ്ലേറ്റുകൾ ഇളക്കി കാറിനുള്ളിൽ ഇട്ടത് പ്രദേശവാസികളിൽ സംശയം ജനിപ്പിച്ചു. കാറിലുണ്ടായിരുന്നത് കുമരകം നവനസ്രത്ത് സ്വദേശിക ളാണെന്നു പറയുന്നു. റോഡരികിൽ ഉണ്ടായിരുന്ന മീൻ കടയും കാറിടിച്ച് തകർന്നിട്ടുണ്ട്.
ചെങ്ങളം സബ് സ്റ്റേഷനിൽനിന്നു കവണാറ്റിൻകരയിലേക്ക് വലിക്കുന്ന വൈദ്യുതി കേബിൾ ലൈനിനായി പുതുതായി സ്ഥാപിച്ച പോസ്റ്റാണ് തകർന്നത്.