വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് ദൈവസ്നേഹത്തിന്റെ അഗ്നിയില്‍ ജ്വലിച്ച വിളക്ക്: മാര്‍ ജേക്കബ് മുരിക്കന്‍
1460871
Monday, October 14, 2024 3:35 AM IST
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന്റെ ഏഴാം ദിവസമായിരുന്ന ഇന്നലെ രാമപുരത്ത് കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്കു നിലയ്ക്കാത്ത തീര്‍ഥാടക പ്രവാഹം. വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയ്ക്ക് മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് ദൈവസ്നേഹത്തിന്റെ അഗ്നിയില്‍ ജ്വലിച്ച വിളക്കാണെന്ന് മാർ മുരിക്കൻ പറഞ്ഞു. തന്റെ രോഗാവസ്ഥയില്‍ കുഞ്ഞച്ചന് ദൈവത്തില്‍ പ്രത്യാശവച്ചു. ദളിത് ജനത്തെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് സുഖപ്പെടുത്തി.
ദളിത് ജനം സഭയില്‍ പരദേശികളല്ല സഭാ ഗാത്രത്തിലെ അംഗങ്ങളും ക്രിസ്തുവിന്റെ കൂട്ടവകാശികളുമാണെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.