കോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​യ മ​ദ​ര്‍​ഷി​പ്പി​ന്‍റെ ക്യാ​പ്റ്റ​ന്‍ കോ​ട്ട​യം ജില്ലക്കാരൻ. ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു മ​ദ​ര്‍​ഷി​പ്പി​ന്‍റെ ക്യാ​പ്റ്റ​ന്‍ പ​ദ​വി​യി​ല്‍ മ​ല​യാ​ളി എ​ത്തു​ന്ന​ത്.

പൊ​ന്‍​കു​ന്നം ചി​റ​ക്ക​ട​വ് ഐ​ക്ക​ര വീ​ട്ടി​ല്‍ ജാ​ക്‌​സ​ണ്‍ ഐ​ക്ക​ര ഏ​ബ്ര​ഹാ​മാ​ണ് ഷി​പ് ക്യാ​പ്റ്റ​ന്‍. ഇ​ന്ന​ലെ രാ​ത്രി രാ​ത്രി 8.30 നാ​ണ് എം​എ​സ്‌​സി ഷി​മോ​ന മ​ദ​ര്‍​ഷി​പ്പ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​യ​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വ​ലി​യ ക​പ്പ​ലാ​ണ്. 40 ദി​വ​സം മു​മ്പാ​ണ് ക​പ്പ​ല്‍ നീ​റ്റി​ലി​റ​ക്കി​യ​ത്.

16,464 ട​ണ്‍ ക​പ്പാ​സി​റ്റി​യു​ള്ള 366 മീ​റ്റ​ര്‍ നീ​ള​വും 51 മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള മ​ദ​ര്‍ ഷി​പ്പാ​ണി​ത്. ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തു​നി​ന്നാ​ണ് ക​പ്പ​ലെ​ത്തി​യ​ത്. 25 വ​ര്‍​ഷ​മാ​യി എം​എ​സ്‌​സി ക​മ്പ​നി​യു​മാ​യി ജാ​ക്‌​സ​നു ബ​ന്ധ​മു​ണ്ട്. ഐ​ക്ക​ര വീ​ട്ടി​ല്‍ എ.​ഇ. എ​പ്രേ​മി​ന്‍റെ​യും ത്രേ​സ്യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ശി​ഖ. ഡി​യ, ഡാ​രി​യ​ല്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.