കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍: മലക്കപ്പാറ, ചതുരംഗപ്പാറ വിനോദയാത്ര പോകാം
1460704
Saturday, October 12, 2024 3:32 AM IST
എരുമേലി: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ഭാഗമായി ഇന്ന് എരുമേലി ഓപ്പറേറ്റിംഗ് സെന്ററിൽനിന്ന് വിനോദയാത്ര. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് വനത്തിലൂടെ മലക്കപ്പാറ വരെ പോയി വരുന്നതാണ് ട്രിപ്പ്. രാവിലെ 4.45ന് തുടങ്ങി രാത്രിയോടെ മടങ്ങി വരും.
20ന് ചതുരംഗപ്പാറയിലേക്കും ഉല്ലാസയാത്ര നടത്തുന്നുണ്ട്. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ, കല്ലാർകുട്ടി, പൊന്മുടി ഡാം, എസ്എൻ പുരം വെള്ളച്ചാട്ടം, കണ്ണമാലി വ്യൂ പോയിന്റ്, പൂപ്പാറയിലെ തേയിലത്തോട്ടങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ചതുരംഗപ്പാറയിൽ എത്തുന്നത്. തുടർന്ന് ആനയിറങ്കൽ ഡാം സന്ദർശിച്ച ശേഷം മൂന്നാർ ഗ്യാപ് റോഡിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് തിരികെ മടങ്ങുന്ന വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ എരുമേലിയിൽനിന്ന് 26ന് കലവൂർ കൃപാസനത്തിൽനിന്ന് അർത്തുങ്കൽ പള്ളിയിലേക്ക് നടത്തുന്ന ജപമാല റാലിയിൽ പങ്കെടുത്തു മടങ്ങാൻ സാധിക്കും വിധം ട്രിപ്പുകൾ നടത്തുന്നുണ്ട്.