കര്‍ഷകജനതയെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഇസിഎ
1452257
Tuesday, September 10, 2024 7:23 AM IST
ചങ്ങനാശേരി: നൂറ്റാണ്ടുകളായി സ്ഥിരതാമസക്കാരായ കര്‍ഷകജനതയെ ജനവാസമേഖല പരിതസ്ഥിതി ദുര്‍ബലമേഖലയാണെന്ന കാരണം പറഞ്ഞ് കുടിയൊഴിപ്പിക്കാനായിട്ടുള്ള അധികൃതരുടെ നീക്കം അങ്ങേയറ്റം അപലനീയമാണെന്ന് ചങ്ങനാശേരി അതിരൂപത ഈസ്റ്റേണ്‍ കാത്തലിക് അസോസിയേഷന് നേതൃസമിതിയോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പ്രഫ. ജോസഫ് ടിറ്റോ അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്ടര്‍ റവ. ഡോ. തോമസ് കറുകക്കളം ഉദ്ഘാടനം ചെയ്തു. ഫാ. ജയിംസ് കൊക്കാവയലില്‍, ജനറല്‍ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍, കെ.പി. മാത്യു, ബേബിച്ചന് പുത്തന്‍പറമ്പില്‍, ടോമിച്ചന് അയ്യരുകുളങ്ങര, ഷാജി വാഴേപ്പറമ്പില്‍, ബേബിച്ചന് തടത്തില്‍, സെബാസ്റ്റ്യന്‍ ഞാറക്കാട്ടില്‍, ബാബു വള്ളപ്പുര, ലൗലി മാളിയേക്കല്‍, മേരിക്കുട്ടി പാറക്കടവില്‍, ഷാജി മരങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.