തലയ്ക്കുമുകളില്‍ അപായം; റോഡിലേക്ക് മാവിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞുവീണു
1339938
Monday, October 2, 2023 2:11 AM IST
കോട്ടയം: കോട്ടയം-കുമരകം റോഡില്‍ ദീപിക ഓഫീസിനു സമീപം റോഡിലേക്കു മാവിന്റെ കൂറ്റന്ശിഖരം ഒടിഞ്ഞുവീണു.
അര്‍ധരാത്രിയിലായതിനാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. കുമരകം ഭാഗത്തേക്കുള്ള ബസ്സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. പകൽ സമയം നിരവധി ആളുകള്‍ ബസു കാത്ത് നില്ക്കുന്ന സ്ഥലമാണിത്.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നില്ക്കുന്ന വലിയ മാവിന്റെ ശിഖരമാണ് ഒടിഞ്ഞുവീണത്. ഇത്തിള്‍ക്കണ്ണി പിടിച്ച് മരത്തിന്റെ ശിഖരങ്ങള്‍ പലതും ദ്രവിച്ച അവസ്ഥയിലാണ്.
ഏതുനിമിഷവും ഒടിഞ്ഞുവീഴാം. ഈ പുരയിടത്തിലെ റോഡിനോട് ചേര്‍ന്ന് നില്ക്കുന്ന മരങ്ങളും ഉണങ്ങിയ അവസ്ഥയിലാണ്. ഇതും നിലംപതിക്കാം. ഓട്ടോസ്റ്റാന്‍ഡും ഇതിനടുത്തതായതിനാല് ഓട്ടോ തൊഴിലാളികളും ആശങ്കയിലാണ്.