കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കേ​​ര​​ള​​ത്തി​​ലെ ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​ന്‍റെ പി​​ന്നോ​​ക്കാ​​വ​​സ്ഥ പ​​ഠി​​ക്കാ​​ൻ നി​​യോ​​ഗി​​ച്ച ജെ.​​ബി. കോ​​ശി ക​​മ്മീ​​ഷ​​ന്‍റെ ശി​​പാ​​ർ​​ശ​​ക​​ൾ ഉ​​ട​​ൻ പു​​റ​​ത്തു​​വി​​ട​​ണ​​മെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ൺ​​സി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചു മാ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞി​​ട്ടും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ യാ​​തൊ​​രു തു​​ട​​ർ​​ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്കു​​ക​​യോ ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ല. കേ​​ര​​ള​​ത്തി​​ലെ ക്രൈ​​സ്ത​​വ​​സ​​മൂ​​ഹ​​ത്തി​​ന്‍റെ ആ​​വ​​ലാ​​തി​​ക​​ള്‍​ക്ക് പ​​രി​​ഹാ​​ര​​മാ​​കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്ക​​പ്പെ​​ട്ട ജെ.​​ബി. കോ​​ശി ക​​മ്മീ​​ഷ​​ന്‍ റി​​പ്പോ​​ര്‍​ട്ടി​​ന്‍റെ തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ വൈ​​കു​​ന്ന ഒ​​രോ ദി​​വ​​സ​​വും ക്രൈ​​സ്ത​​വ​​സ​​മൂ​​ഹ​​ത്തി​​ന് അ​​ര്‍​ഹ​​മാ​​യ നീ​​തി നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്.

4.87 ല​​ക്ഷം പ​​രാ​​തി​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ച് ത​​യാ​​റാ​​ക്കി​​യ റി​​പ്പോ​​ര്‍​ട്ട് വേ​​ണ്ട​​ത്ര പ്രാ​​ധാ​​ന്യ​​ത്തോ​​ടെ സ​​ര്‍​ക്കാ​​ര്‍ പ​​രി​​ഗ​​ണി​​ക്കാ​​തി​​രി​​ക്കു​​ന്ന​​തും തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ വൈ​​കി​​ക്കു​​ന്ന​​തും റി​​പ്പോ​​ര്‍​ട്ടി​​ന്‍റെ കാ​​ലോ​​ചി​​ത പ്ര​​സ​​ക്തി ന​​ഷ്ട​​പ്പെ​​ടാ​​ന്‍ ഇ​​ട​​യാ​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ സം​​ശ​​യ​​മി​​ല്ല. അ​​ർ​​ഹ​​മാ​​യ നീ​​തി, സ​​മ​​സ്ത മേ​​ഖ​​ല​​യി​​ലും ന​​ട​​പ്പാ​​ക്ക​​പ്പെ​​ട​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന ക്രൈ​​സ്ത​​വ സ​​മു​​ദാ​​യ​​ത്തി​​ന് ഏ​​റെ വേ​​ദ​​ന ഉ​​ള​​വാ​​ക്കു​​ന്ന​​താ​​ണ് റി​​പ്പോ​​ർ​​ട്ട് ന​​ട​​പ്പാ​​ക്കാ​​തെ വൈ​​കി​​ക്കു​​ന്ന​​ത്.

എ​​ത്ര​​യും വേ​​ഗം റി​​പ്പോ​​ർ​​ട്ട് നി​​യ​​മ​​സ​​ഭ​​യി​​ൽ ച​​ർ​​ച്ച​​യ്ക്ക് വ​​യ്ക്ക​​ണ​​മെ​​ന്നും സ​​ഭ​​ക​​ളു​​മാ​​യി ആ​​ലോ​​ചി​​ച്ചു തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും പാ​​സ്റ്റ​​റ​​ൽ കൗ​​ൺ​​സി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.