വെള്ളൂർ ഗവൺമെന്റ് ആശുപത്രിക്ക് എൻക്യുഎഎസ് അംഗീകാരം
1339639
Sunday, October 1, 2023 6:23 AM IST
തലയോലപ്പറമ്പ്: വെള്ളൂർ ഗവൺമെന്റ് ആശുപത്രിക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ( എൻ ക്യുഎഎസ് ) അംഗീകാരം ലഭിച്ചു.
സംസ്ഥാനത്തെ നാല് ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരം ലഭിച്ചതിനൊപ്പമാണ് വെള്ളൂർ ഗവൺമെന്റ് ആശുപത്രിക്ക് ഈ അംഗീകാരം ലഭിച്ചത്.
എട്ട് വിഭാഗങ്ങളിലായി 6500ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു സർക്കാർ ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്കുയർത്തുന്നത്. മൂന്നുവർഷം ദൈർഘ്യമുള്ള ഈ അംഗീകാരത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്പായി നാഷണൽ ഹെൽത്ത് മിഷനിലെ ഉദ്യോഗസ്ഥന്മാർ ആശുപത്രി സന്ദർശിക്കുകയും ഗുണനിലവാര പരിശോധന നടത്തുകയും ചെയ്യും.
ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും ആശുപത്രിക്കാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മികച്ച ഇടപെടൽ നടത്തുന്ന വെള്ളൂർ പഞ്ചായത്ത് ഭരണസമിതിയുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് വെള്ളൂർ ഗവൺമെന്റ് ആശുപത്രിക്ക് എൻക്യുഎഎസ് അംഗീകാരം കൈവരിക്കാൻ സാധിച്ചത്.
മികവാർന്ന പ്രവർത്തനത്തിലൂടെ ആശുപത്രിയെ എൻക്യുഎഎസ് ഗുണനിലവാരത്തിലേക്കുയർത്തുവാൻ പ്രയത്നിച്ച മെഡിക്കൽ ടീമിനെയും മറ്റ് ജീവനക്കാരെയും വെള്ളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.