ഡോ. സ്കറിയ സക്കറിയ സ്മാരക അന്താരാഷ്ട്ര സെമിനാര്‍ ഇന്ന് സമാപിക്കും
1339634
Sunday, October 1, 2023 6:23 AM IST
ചങ്ങനാശേരി: കേരളത്തിലെ അക്കാദമിക മേഖലയ്ക്കു ദിശാബോധം നല്കിയ ഡോ. സ്കറിയ സക്കറിയയുടെ സ്മരണാര്‍ഥം സംഘടിപ്പിച്ച സ്മാരക പ്രഭാഷണവും കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ സഹകരണത്തോടെ നടക്കുന്ന “കേരളചരിത്രം ഉപാദാനങ്ങളിലൂടെ’’ അന്താരാഷ്ട്ര സെമിനാറും ഇന്നു സമാപിക്കും. എസ്ബി കോളജില്‍ നടന്ന അനുസ്മരണ സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഡോ. ജോസ് ജോര്‍ജ് രചിച്ച “വര്‍ത്തമാനപ്പുസ്തകം ബഹുമാനങ്ങള്‍’’ എന്ന പുസ്തത്തിന്റെ പ്രകാശനം പ്രഫ. ഷൂള്മാന് നിര്‍വഹിച്ചു.
ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രഫ. രാഘവന് പയ്യനാട്, കെ.ആര്. മീര, ഫാ. റെജി പി. കുര്യന് എന്നിവര്‍ അനുസ്മരണ ഭാഷണങ്ങള്‍ നടത്തി. ഇസ്രയേലിലെ ഹീബ്രു യൂണിവേഴ്സിറ്റി മുന്‍ പ്രഫസര്‍ ഡേവിഡ് ഷൂള്മാന് സ്കറിയ സക്കറിയ സ്മാരക പ്രഭാഷണം നിര്‍വഹിച്ചു.
ഇന്ന് എന്‍. അജയകുമാര്‍, കേശവന് വെളുത്താട്ട്, ഇ.വി. രാമകൃഷ്ണന്, സനല്‍ മോഹന്‍, സുനില്‍ പി. ഇളയിടം, വിനില്‍ പോള്‍, ആര്.വി.എം. ദിവാകരന്, ഷാജി ജേക്കബ്, ഷംസാദ് ഹുസൈന്, ജോസഫ് സ്കറിയ, ജോസി ജോസഫ്, അജു കെ. നാരായണന് എന്നിവർ പ്രഭാഷണങ്ങള്‍ നടത്തും.