നൈപുണ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത ു
1282692
Thursday, March 30, 2023 11:50 PM IST
വൈക്കം: മികച്ച വിദ്യാഭ്യാസം നേടി മഹാവ്യക്തിത്വങ്ങളായി വളരുവാൻ വിദ്യാർഥികൾ പരിശ്രമിക്കണമെന്ന് എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്. വൈക്കം ശ്രീമഹാദേവ കോളജിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രത്തിന്റെയും അമൃതവർഷ സ്കോളർഷിപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൈപുണ്യ വികസന കേന്ദ്രത്തിനുള്ള കംപ്യൂട്ടറുകൾ സംഭാവന ചെയ്ത വൈക്കം റോട്ടറി ക്ലബ് ഭാരവാഹികളെ യോഗം അനുമോദിച്ചു. കോളജ് ഡയറക്ടർ പി.ജി.എം. നായർ കാരിക്കോട് നൈപുണ്യ വികസന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ജയിംസ് കുര്യൻ, പ്രിൻസിപ്പൽ ഡോ.എസ്. ധന്യ, ദേവാനന്ദ്, ഡോ. അനന്തനാരായണൻ, ഡോ.കെ.ജെ. മാത്യു, ടി.ആർ.എസ്. മേനോൻ, ഡോ.ബി.ജെ. മേലേടം തുടങ്ങിയവർ പ്രസംഗിച്ചു.