ലോക ക്ഷയരോഗ ദിനാചരണം: ജില്ലാതല ഉദ്ഘാടനം
1536173
Monday, March 24, 2025 11:43 PM IST
മുതുകുളം: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുതുകുളത്ത് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ അധ്യക്ഷയായി. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആശ സി. ഏബ്രഹാം മുഖ്യാതിഥിയായി. മുതുകുളം സാദ്രി കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എഴുപുന്ന, വയലാര്‍, കോടംതുരുത്ത്, കുത്തിയതോട്, പെരുമ്പളം, കടക്കരപ്പള്ളി, മുഹമ്മ, മാരാരിക്കുളം തെക്ക്, പുന്നപ്ര തെക്ക്, കാവാലം, പുളിങ്കുന്ന്, തകഴി എന്നീ 12 ഗ്രാമപഞ്ചായത്തുകളെയാണ് ക്ഷയരോഗമുക്തമായി പ്രഖ്യാപിച്ചത്. ക്ഷയരോഗ നിവാരണ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ അഞ്ചു ലക്ഷത്തിലധികം പേരെ സ്ക്രീനിംഗിന് വിധേയരാക്കി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, ജില്ലാ ടി. ബി ഓഫീസർ ഇൻ ചാർജ് ഡോ.എം. അനന്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത്, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, മണി വിശ്വനാഥ്, ഗീതാ ശ്രീജി, ബിന്ദു സുഭാഷ്, ജി. ലാൽമാളവ്യ, മഞ്ജു അനിൽകുമാർ, ഡോ. അനു വർഗീസ്, ഡോ.എസ്.ആർ. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽനിന്ന് വിളംബര റാലി നടത്തി. കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ ഫ്ലാഗ് ഓഫ് ചെയ്തു.