അമ്പലപ്പുഴ ക്ഷേത്രത്തിൽ നാടകശാല സദ്യ നടന്നു
1536172
Monday, March 24, 2025 11:43 PM IST
അമ്പലപ്പുഴ: പാൽപ്പായസത്തിന്റെ മധുരവുമായി അമ്പലപ്പുഴയിൽ ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ നടന്നു. ക്ഷേത്രത്തിലെ ഒൻപതാം ഉത്സവ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭക്തിനിര്‍ഭരമായ ചടങ്ങ് നടന്നത്. നാവിൽ കൊതിയൂറുന്ന അമ്പലപ്പുഴ പാൽപ്പായസമുൾപ്പെടെ 43 ലധികം വിഭവങ്ങളാണ് ഇത്തവണ നാടകശാല സദ്യക്ക് തൂശനിലയിൽ വിളമ്പിയത്.
കൃഷ്ണഭക്തനായ വില്വാമംഗലം സ്വാമിയാരും കൃഷ്ണനും തമ്മിലുള്ള ബന്ധമാണ് പ്രസിദ്ധമായ നാടകശാല സദ്യയുടെ ഐതിഹ്യത്തിനു പിന്നിലുള്ളത്. ഒമ്പതാം ഉത്സവദിവസം ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കായി നാടകശാലയില്‍ ചെമ്പകശേരി രാജാവ് സദ്യ ഏര്‍പ്പെടുത്തിയിരുന്നു. ദേവസ്വം ഓംബുഡ്സ്മാൻ കെ. രാമകൃഷ്ണൻ, ഡപ്യൂട്ടി ഓഫീസർമാരായ ദിലീപ്, ഗണേഷ് കുമാർ, അസിസ്റ്റന്റ് കമ്മീഷണർ വിമൽ തുടങ്ങിയവര്‍ പങ്കെടുത്തു.