എ​ട​ത്വ: കേ​ര​ള അ​സീ​സി ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍റെ 116-ാം ച​ര​മ​വാ​ര്‍​ഷി​ക​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ട​ത്വ സെന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ലെ ദൈ​വ​ദാ​സ​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ലേ​ക്ക് തീ​ര്‍​ഥാ​ട​ന പ്ര​വാ​ഹം. ക​ണ്ട​ശാം​ക​ട​വ്, പാ​ല​യൂ​ര്‍, മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള എ​സ്എ​ഫ്ഒ അം​ഗ​ങ്ങ​ളും തീ​ര്‍​ഥാ​ട​ക​രും ചേ​ര്‍​ന്ന് തൊ​മ്മ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ലേ​ക്ക് ഇ​ന്ന​ലെ തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​യാ​യി എ​ത്തി.

കു​ര്‍​ബാ​ന​യ്ക്കും ക​ബ​റി​ട​ത്തി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ര്‍​ഥന​യ്ക്കും വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍, നാ​മ​ക​ര​ണ ന​ട​പ​ടി വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​അ​നീ​ഷ് കു​ടി​ലി​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​അ​നീ​ഷ് കാ​മി​ച്ചേ​രി, ഫാ. ​ബ്രി​ന്‍റോ മ​ന​യ​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. നാ​ളെ രാ​വി​ലെ 10.30ന് ​കോ​ത​മം​ഗ​ലം രൂ​പ​ത​യി​ല്‍നി​ന്നു​ള്ള എ​സ്എ​ഫ്ഒ അം​ഗ​ങ്ങ​ളും തീ​ര്‍​ഥാ​ട​ക​രും എ​ത്തി​ച്ചേ​രും. 11ന് ​ന​ട​ക്കു​ന്ന കു​ര്‍​ബാ​ന, പ്രാ​ര്‍​ഥന, ക​ബ​റി​ട​ത്തി​ല്‍ ഒ​പ്പീ​സി​നും ഫാ. ​വ​ര്‍​ഗീ​സ് വാ​ഴ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ന​വം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ പ​ള്ളി​യി​ല്‍നി​ന്നു തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര ന​ട​ക്കും. 11ന് ​വിശുദ്ധ കു​ര്‍​ബാ​ന​യ്ക്ക് ച​ങ്ങ​നാ​ശേരി ആർച്ച്ബിഷപ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ര്‍​ന്ന് ക​ബ​റി​ട​ത്തി​ല്‍ ഒ​പ്പീ​സ്, നേ​ര്‍​ച്ച​ഭ​ക്ഷ​ണം. ന​വം​ബ​ര്‍ 1 വ​രെ ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ലും പ്ര​തേൃ​ക പ​രി​പാ​ടി​ക​ളി​ലും തൃ​ശൂ​ര്‍, കോ​ത​മം​ഗ​ലം, ച​ങ്ങ​നാ​ശേ​രി രൂ​പ​ത​ക​ളി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ഫ്രാ​ന്‍​സി​സ്‌​ക​ന്‍ സ​ഭാം​ഗ​ങ്ങ​ളും തീ​ര്‍​ഥാ​ട​ക​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

എ​സ്എ​ഫ്ഒ എ​ട​ത്വ റീ​ജ​ന്‍ മി​നി​സ്റ്റ​ര്‍ സാ​ബു ക​രി​ക്കം​പ​ള്ളി, കൈ​ക്കാ​ര​ന്‍​മാ​രാ​യ ജയിം​സുകു​ട്ടി ക​ന്നേ​ല്‍തോ​ട്ടു​ക​ട​വി​ല്‍, പി.​കെ. ഫ്രാ​ന്‍​സീ​സ് ക​ണ്ട​ത്തി​പ​റ​മ്പി​ല്‍ പ​ത്തി​ല്‍, ജെ​യ്സ​പ്പ​ന്‍ മ​ത്താ​യി ക​ണ്ട​ത്തി​ല്‍, എ​സ്എ​ഫ്ഒ എ​ട​ത്വ ഭ്രാ​തൃ​ത്വ മി​നി​സ്റ്റ​ര്‍ വി.​ടി. ജോ​സ് വാ​ഴ​പ്പ​റ​മ്പി​ല്‍ അം​ഗ​ങ്ങ​ളാ​യ ഔ​സേ​പ്പ് മ​ത്താ​യി ഓ​ടേ​റ്റി​ല്‍,

മ​നോ​ജ് മാ​ത്യു പു​ത്ത​ന്‍​വീ​ട്ടി​ല്‍, ഷാ​ജി​മോ​ന്‍ കാ​ഞ്ഞൂ​പ​ള്ളി​ല്‍, ബാ​ബു ക​ണ്ണം​ന്ത​റ, അ​ജി വാ​ഴ​പ്പ​റ​മ്പി​ല്‍, സി​ബി​ച്ച​ന്‍ വേ​ള​ച്ചേ​രി, കു​ഞ്ഞു​മോ​ന്‍ പേ​ര​ങ്ങാ​ട് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.